ഖാദി ഉൽപാദനകേന്ദ്രം സന്ദർശിച്ച്​ ​കുട്ടികൾ

ആറ്റിങ്ങൽ: ചർക്കയും തറികളും നിശബ്ദമായിക്കൊണ്ടിരിക്കുന്ന കാലത്ത് തറിയിൽ സ്വപ്നങ്ങൾ നെയ്യുന്നവരെ തേടി ചെമ്പൂർ എൽ.പി.എസിലെ കുരുന്നുകൾ. കൈത്തറി വ്യവസായത്തെ കുറിച്ച് അറിയാൻ വെഞ്ഞാറമൂട് ഗണപതി പുരത്തുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻെറ ഖാദി ഉൽപാദനകേന്ദ്രം സന്ദർശിച്ചു. ചർക്ക, തറികൾ, പാവ്, ഓടം തുടങ്ങി നിരവധി ഉപകരണങ്ങളുടെ പ്രവർത്തനം മനസ്സിലാക്കാനും തൊഴിലാളികളോട് സംവദിക്കാനും കുട്ടികൾക്ക് കഴിഞ്ഞു. പ്രഥമാധ്യാപിക ഗീതാകുമാരി, മദർ പി.ടി.എ പ്രസിഡൻറ് വിജയലക്ഷ്മി, ഖാദി യൂനിറ്റ് കോഓഡിനേറ്റർ സരള കുമാരി, പി.ടി.എ പ്രസിഡൻറ് അജി തെക്കുംകര, സ്‌കൂൾ അധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. Photo ചെമ്പൂര് ഗവ. എൽ.പി.എസ് കുട്ടികൾ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻെറ ഖാദി ഉൽപാദനകേന്ദ്രം സന്ദർശിച്ചപ്പോൾ WhatsApp Image … 4.50.21
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.