മലയിൻകീഴ്: മാധവകവി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിലെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി സർക്കാർ സ്‌കൂളുകൾക്കൊപ്പം സർക്കാർ കോളജുകളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻെറ ഭാഗമായാണ് ഒമ്പത് കോടിയോളം രൂപ ചെലവഴിച്ച് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 26,000 ചതുരശ്രയടി വിസ്തീർണമുള്ള സമുച്ചയമാണ് രണ്ടാംഘട്ടത്തിൽ നിർമിക്കുക. അക്കാദമിക്ക് ബ്ലോക്ക്, ക്യാൻറീൻ, ഹോസ്റ്റൽ ബ്ലോക്ക് എന്നിവ സമുച്ചയത്തിലുണ്ട്. നാല് നിലകളുള്ള അക്കാദമിക് ബ്ലോക്കിൽ 12 ക്ലാസ് മുറികൾ, മൂന്ന് ലാബുകൾ, നാല് സ്റ്റാഫ് റൂം എന്നിവയുണ്ട്. ഹോസ്റ്റൽ ബ്ലോക്കിൽ നാല് നിലകളിലായി 26 മുറികൾ, ഡൈനിങ് - റിക്രീയേഷൻ റൂം മുതലായ സൗകര്യങ്ങളാണ് ഏർപ്പെടുത്തുക. ലൈബ്രറി, കമ്പ്യൂട്ടർ ലാബുകളുടെ വികസനം, ഭാഷ ലാബുകളുടെ ആധുനികവത്കരണം, ശുചിമുറി എന്നിവ ഉൾപ്പെടുത്തി കോളജിൻെറ സമഗ്ര വികസനത്തിനുള്ള നിർമാണ പ്രവർത്തനങ്ങളും നടത്തും. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം രമകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തളകുമാരി, മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് രാധാകൃഷ്ണൻ നായർ, പഞ്ചായത്തംഗങ്ങൾ, കോളജ് പ്രിൻസിപ്പൽ ഡോ. ചാന്ദിനി സാം, ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.