സ്വാതീരവം-ഡോക്യുമൻെററി പ്രകാശനം ചെയ്തു തിരുവനന്തപുരം: സ്വാതിതിരുനാൾ മഹാരാജാവിൻെറ സംഭാവനകളെ അടിസ്ഥാനമാക്കി നിർമിച്ച ഡോക്യുമൻെററി 'സ്വാതീരവ'ത്തിൻെറ പ്രകാശനം സ്വാതിതിരുനാൾ സംഗീത കോളജിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഡോക്യുമൻെററിയുടെ പതിപ്പ് മന്ത്രിയിൽനിന്നും വീണാവിദുഷി രുക്മിണി ഏറ്റുവാങ്ങി. തിരുവിതാംകൂറിന് മാത്രമല്ല രാജ്യത്തിനാകെ അവിസ്മരണീയനാണ് സ്വാതിതിരുനാളെന്ന് മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളെ മന്ത്രി അനുസ്മരിച്ചു. സ്വാതിതിരുനാൾ സംഗീത കോളജിൻെറ ചരിത്രവും ഡോക്യുമൻെററിയിലൂടെ വിശദീകരിക്കുന്നുണ്ട്. കോളജിലെ പൂർവവിദ്യാർഥി കൂടിയായ ജോസ് നെട്ടയമാണ് ഡോക്യുമൻെററിയുടെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്. കോളജ് പ്രിൻസിപ്പൽ പ്രഫ. ഹരികൃഷ്ണൻ ആർ. അധ്യക്ഷത വഹിച്ചു. കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.