റാങ്ക് ലിസ്​റ്റ്​ അട്ടിമറിച്ചവർക്കെതിരെ നിയമനടപടി വേണം -ഫ്രറ്റേണിറ്റി

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതികളായ എസ്.എഫ്.െഎ മുൻ ഭാരവാഹികള്‍ പൊലീസ് കോൺസ്റ്റബിള്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ച സംഭവത്തില്‍ കര്‍ശന നിയമനടപടി കൈക്കൊള്ളണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മൻെറ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട് പി.എസ്.സി പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അര്‍ഹരായ പതിനായിരക്കണക്കിന് ഉദ്യോഗാർഥികളെയാണ് എസ്.എഫ്.െഎ നേതാക്കള്‍ വഞ്ചിച്ചത്. ശിവരഞ്ജിത്തും നസീമും എസ്.എഫ്.െഎ ഒത്താശകളോടെയും അട്ടിമറിച്ച പി.എസ്.സി പരീക്ഷ റദ്ദ് ചെയ്ത് വീണ്ടും നടത്തണം. യൂനിവേഴ്സിറ്റി കോളജില്‍ മുമ്പ് നടന്ന പി.എസ്.സി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണം. പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ച സര്‍ക്കാര്‍ ജീവനക്കാരെയും അന്വേഷണത്തിൻെറ പരിധിയില്‍ കൊണ്ടുവരണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മഹേഷ് തോന്നയ്ക്കല്‍, കെ.എസ്. നിസാര്‍, നജ്ദ റൈഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.