തിരുവനന്തപുരം: കോഴിക്കോട് മുക്കത്ത് യുവതിയുടെ മുഖത്ത് ആസിഡ്ഒഴിച്ച സംഭവത്തിൽ കേരള വനിത കമീഷൻ സ്വമേധയാ കേസെടുത്തു. ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടാനും വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര നിർദേശം നൽകി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകൾക്കുനേരെ നടക്കുന്ന ഇത്തരം അക്രമങ്ങളെ കമീഷൻ അപലപിച്ചു. സ്ത്രീകൾക്ക് ബന്ധങ്ങളിൽ നിലപാടുകളെടുക്കാൻ കഴിയാത്ത സാഹചര്യത്തിലേക്കാണ് സമൂഹം പോകുന്നത്. പുരുഷൻ തീരുമാനിക്കുന്നത് തന്നെ നടപ്പാക്കണമെന്ന വാശിയും ക്രമിനൽ സ്വഭാവവും കൂടിവരുന്നു. കമീഷൻ ഇതിനെതിരെ ബോധവത്കരണം സംഘടിപ്പിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.