കല്ലമ്പലം: ഹിരോഷിമ ദിനത്തിൽ പുല്ലൂർമുക്ക് ഗവ. എം.എൽ.പി.എസിലെ വിദ്യാർഥികൾ കരിദിനം ആചരിക്കുകയും യുദ്ധവിരുദ്ധ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ഹിരോഷിമ പീസ്പാർക്കിൽ സ്ഥാപിതമായിട്ടുള്ള സഡാക്കോ സസാക്കി പ്രതിമയുടെ മാതൃക സ്കൂളങ്കണത്തിൽ അനാച്ഛാദനം ചെയ്തുകൊണ്ടാണ് യുദ്ധവിരുദ്ധ സമ്മേളനത്തിന് തുടക്കം കുറിച്ചത്. തലയിൽ കറുത്ത റിബണുകളണിഞ്ഞും പ്ലക്കാർഡുകളേന്തിയും സഡാക്കോ കൊക്കുകൾ നിർമിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് കുട്ടികൾ യുദ്ധവിരുദ്ധ സമ്മേളനത്തിൽ പങ്കെടുത്തത്. സഡാക്കോ സസാക്കിയുടെ ജീവചരിത്രവും കലിംഗ യുദ്ധം വരുത്തിയ മനഃപരിവർത്തന കഥയും കുട്ടികൾ അവതരിപ്പിച്ചു. 'ലോകാ സമസ്താ സുഖിനോ ഭവന്തു' ആശയത്തിൻെറ ഓർമപ്പെടുത്തലാകട്ടെ ഈ കരിദിനമെന്ന് പ്രധാനാധ്യാപിക ഗംഗ ജി.എസ് ആശംസിച്ചു. ഹിരോഷിമയുമായി ബന്ധപ്പെട്ട പോസ്റ്റർ, വിഡിയോ പ്രദർശനങ്ങൾ നടത്തി. അധ്യാപകരായ ജയകുമാർ, സന്ധ്യ എന്നിവർ സംസാരിച്ചു. അധ്യാപക വിദ്യാർഥികളായ അൻസിയ, മുഹ്സിന, അൽതാഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.