നാവായിക്കുളം: വെള്ളൂർകോണം ജുമാമസ്ജിദിന് സമീപം രോഗശയ്യയിൽ കഴിയുന്ന ചരുവിള വീട്ടിൽ സലീമിനെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. ദീർഘനാളായി പാരിപ്പള്ളി മെഡിക്കൽ കോളജിലെ ചികിത്സക്കു ശേഷം ഇപ്പോൾ ഒരുമുറി മാത്രമുള്ള മൺകട്ട കെട്ടിയ വീട്ടിലാണ് ആരും സഹായിക്കാനില്ലാതെ ജീവിതം തള്ളിനീക്കുന്നത്. ഓക്സിജൻ സിലിണ്ടറിൻെറ സഹായത്തിലാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്. ഇദ്ദേഹത്തിന് ആശുപത്രിയിൽനിന്ന് നൽകിയ സിലിണ്ടർ ഒരാഴ്ചക്കകം അധികൃതർ തിരിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പകരം ഓക്സിജൻ സിലിണ്ടർ വെൽഫെയർ പാർട്ടി വർക്കല മണ്ഡലം കമ്മിറ്റി നൽകാൻ തീരുമാനിച്ചു. ഈ നിർധന കുടുംബം ജീവിതം കഴിച്ചുകൂട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സർക്കാർ വകുപ്പുകളിൽനിന്ന് ഒരു സഹായവും ഇതുവരെ ലഭ്യമായിട്ടില്ല. വെൽഫെയർ പാർട്ടി ജില്ല ട്രഷറർ എം. ഖുത്തുബ്, വർക്കല മണ്ഡലം പ്രസിഡൻറ് എ.കെ. നാസർ എന്നിവർ സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.