കല്ലമ്പലം: ഒരുവാരം നീളുന്ന കാര്‍ഷിക വിപണന മേളക്ക് കല്ലമ്പലത്ത് ഇന്ന് തുടക്കം. 14ന് സമാപിക്കും. രാവിലെ പത്തിന് കല്ലമ്പലം ജെ.ജെ ഒാഡിറ്റോറിയത്തില്‍ ഒറ്റൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സുഭാഷ് ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്യും. ഓള്‍ കേരള ജാക്ക് ഫ്രൂട്ട്പ്രമോഷന്‍ അസോസിയേഷനും ഫാര്‍മേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് ഫലോത്സവം സംഘടിപ്പിക്കുന്നത്. മാങ്ങ, തേന്‍ വിഭവങ്ങളും രുചിക്കാം. സെമിനാറുകള്‍, മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, കാര്‍ഷിക-കാര്‍ഷികേതര സ്റ്റാളുകള്‍, മാജിക് ഷോ, കോമഡി ഷോ, നാടന്‍ പാട്ടുകള്‍, ഫിഗര്‍ ഷോ, കരോക്കെ ഗാനമേള എന്നിവ വിപണനമേളക്ക് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണ്. കല്ലമ്പലം പ്രസ്ക്ലബില്‍ നടന്ന വാർത്തസമ്മേളനത്തില്‍ ഓള്‍ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ അസോസിയേഷന്‍ പ്രസിഡൻറ് റെജി തോമസ്, സെക്രട്ടറി ജോയി വര്‍ഗീസ് കണ്‍വീനര്‍ ഷീജ റെജി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.