ആറ്റിങ്ങൽ: കേരളത്തില്‍ ഭക്ഷ്യ ഉൽപന്നങ്ങള്‍ക്ക് അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. കെപ്‌കോ ആശ്രയ പദ്ധതിയുടെ അഴൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭക്ഷ്യ ഉൽപന്നങ്ങള്‍ ആവശ്യത്തിന് കിട്ടാതെ വരുമ്പോഴാണ് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. സ്വയം പര്യാപ്തത നേടുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ 1775 പേര്‍ക്കാണ് കോഴികളെയും കോഴിതീറ്റയും മരുന്നും വിതരണം ചെയ്യുന്നത്. കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ ഡോ. വിനോദ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ഷാനിഫ ബീഗം, ജില്ല പഞ്ചായത്തംഗം എസ്. കവിത, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്‍. അജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍. അനില്‍, ബി. ശോഭ, ബി. സുധര്‍മ, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. റാഫി, പഞ്ചായത്തംഗങ്ങളായ സി. സുര, ആര്‍. രഘുനാഥന്‍ നായര്‍, മനോഹരന്‍, ജെ.എസ്. ജിത, കെ. ഓമന, ബീനമഹേശന്‍, എം. മനോജ്, എം. തുളസി, അഴൂര്‍ വിജയന്‍, സിജിന്‍സി, ഷൈജ നാസര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി. ഇന്ദിര സ്വാഗതവും സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു. കുടുംബശ്രീ മാസച്ചന്ത ആറ്റിങ്ങല്‍: അഴൂര്‍ പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടുംബശ്രീ മാസച്ചന്ത പെരുങ്ങുഴി മാര്‍ക്കറ്റില്‍ ആരംഭിച്ചു. അഴൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറി ഉൽപന്നങ്ങളും, പലഹാരങ്ങളും വിവിധതരം അച്ചാറുകളും മറ്റും വില്‍ക്കുന്നതിനായാണ് മാസച്ചന്ത ആരംഭിച്ചത്. മാസച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്‍. അജിത് ആദ്യ വില്‍പന നടത്തി നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജെ.ബി. റാണി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി. സുര, സി.ഡി.എസ് ഭാരവാഹികളായ ഷീബ, വിജി, സുനിത, സുധ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.