തിരുവനന്തപുരം: ബലി പെരുന്നാളിന് ചുരുങ്ങിയത് മൂന്നുദിവസം അവധി പ്രഖ്യാപിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞകാലങ്ങളിൽ ശനി, ഞായർ ഉൾപ്പെടെ നാല് ദിവസങ്ങൾ കിട്ടാറുണ്ട്. ഇത്തവണ തിങ്കൾ പെരുന്നാൾ വന്നത് കൊണ്ട് ഒരുദിവസം മാത്രമാണ് അവധി. അതിന് പകരമായി 11ന് പ്രവൃത്തി ദിനമാണെന്ന വിചിത്ര നിർദേശവുമുണ്ട്. 13,14 തീയതികളിലും അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷ നേതാവ്, ഉപനേതാവ് എന്നിവർക്ക് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ഇബ്രാഹിം മൂതുരും സെക്രട്ടറി എം.വി. അലിക്കുട്ടിയും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.