തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനും വിപുലമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പദ്ധതിക്കാവശ്യമായ വിഹിതം ബജറ്റിൽ വകയിരുത്തും. 2010ൽ 100 സ്കൂളുകളിൽ 4400 കാഡറ്റുകളുമായി തുടങ്ങിയ പദ്ധതിയിലൂടെ 1,25,000 കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 701 സ്കൂളുകളിലായി 60,000ലേറെ കുട്ടികൾ പരിശീലനത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന സി.എസ്.ആർ ഫണ്ട് പദ്ധതിക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കും. യൂനിഫോംഡ് ഫോഴ്സ് റിക്രൂട്ട്മൻെറിന് വെയിറ്റേജ് നൽകുന്ന കാര്യവും പരിഗണിക്കും. വിപുലമായ പ്രവർത്തനങ്ങളുമായി സ്റ്റുഡൻറ് പൊലീസ് സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകാനും ധാരണയായി. മന്ത്രി സി. രവീന്ദ്രനാഥ്, ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, സ്റ്റുഡൻറ് പൊലീസ് കാഡറ്റ് നോഡൽ കമ്മിറ്റി ചെയർപേഴ്സൺ എ.ഡി.ജി.പി. ആർ ശ്രീലേഖ, കൺവീനർ ഐ.ജി പി. വിജയൻ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ കെ. ജീവൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.