നിയമനശിപാർശ പി.എസ്.സി നേരിട്ട് നൽകിത്തുടങ്ങി

തിരുവനന്തപുരം: നിയമനശിപാർശ (അഡ്വൈസ്‌ മെേമ്മാ) ഉദ്യോഗാർഥികൾക്ക്‌ നേരിട്ട്‌ നൽകുന്ന പി.എസ്.സിയുടെ പുതിയ പരിഷ്ക ാരത്തിന് തുടക്കമായി. പി.എസ്‌.സി ഓഫിസിൽനിന്ന് നേരിട്ട് കൈപ്പറ്റാനാണ്‌ സംവിധാനം ഏർപ്പെടുത്തുന്നത്‌. തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടിന്‌ തിരുവനന്തപുരം പി.എസ്‌.സി ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി (ജൂനിയർ) തസ്തികയിലേക്ക് നിയമനശിപാർശ ചെയ്യപ്പെട്ട കെ. നൂർജഹാന് നിയമനശിപാർശ കൈമാറി പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ പരിഷ്കാരത്തിന് തുടക്കമിട്ടു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർഥികൾക്ക് കമീഷൻ അംഗങ്ങൾ നിയമനശിപാർശ വിതരണം ചെയ്തു. ഹയർ സെക്കൻഡറിവിദ്യാഭ്യാസവകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി (ജൂനിയർ), കേരള ജലഗതാഗതവകുപ്പിൽ ഇലക്ട്രീഷ്യൻ, വിവിധ സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റൻറ്, കേരള കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ ലബോറട്ടറി അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്കുള്ള നിയമനശിപാർശയാണ് വിതരണം ചെയ്തത്. തപാലിൽ അയക്കുന്ന നിയമന ശിപാർശ മെമ്മോ ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മെമ്മോ നേരിട്ടുനൽകുന്നതിനുളള നടപടിക്രമം നിലവിൽവരുത്തുന്നതിന് കമീഷൻ തീരുമാനിച്ചത്. നിശ്ചിത ദിവസം നിയമനശിപാർശ കൈപ്പറ്റുന്നതിനായി എത്തിച്ചേരാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് തുടർന്നുള്ള പ്രവൃത്തിദിവസങ്ങളിൽ ബന്ധപ്പെട്ട ഓഫിസിൽ ഹാജരായി കൈപ്പറ്റാവുന്നതാണ്. കൈപ്പറ്റാത്ത നിയമന ശിപാർശകളുടെ അടിസ്ഥാനത്തിൽ എൻ.ജെ.ഡി ഒഴിവുകൾ അറിയിക്കുന്നത് വേഗത്തിലാക്കാനും കഴിയും. ഇതിലൂടെ കൂടുതൽ ഉദ്യോഗാർഥികൾക്ക് റാങ്ക്ലിസ്റ്റ് റദ്ദാകുന്നതിനുമുമ്പ് നിയമനം നൽകാനാവുമെന്നും പി.എസ്.സി അറിയിച്ചു. കമീഷൻ അംഗങ്ങളായ പ്രഫ. ലോപ്പസ് മാത്യു, ആർ. പാർവതിദേവി, സെക്രട്ടറി സാജു ജോർജ്, അഡീഷനൽ സെക്രട്ടറി വി.ബി. മനുകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.