നേമം: യുവാവിനെ വീടുകയറി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പ്രതിചേര്‍ത്ത് നേമം പൊലീസ് കേസെടുത്തു. പ്രാവച്ചമ്പലം പാലൂര്‍ക്കോണം സ്വദേശികളായ പ്രദീപ്, സന്തോഷ്, ഷിബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആറോടടുത്തായിരുന്നു സംഭവം. നേമം ശിവന്‍കോവിലിന് സമീപം നല്ലാണിക്കല്‍ ലെയിനില്‍ താമസിക്കുന്ന സുമോദിൻെറ (27) പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രദീപും സുമോദും സുഹൃത്തുക്കളാണ്. കുടുംബപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സന്തോഷ്, ഷിബിന്‍ എന്നിവരുമായി ചേര്‍ന്ന് പ്രദീപ് എത്തി സുമോദിൻെറ വീടുകയറി ആക്രമിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സുമോദ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി നേമം പൊലീസ് അറിയിച്ചു. 9446503030
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.