യുവാവിനെ കാണാതായതായി പരാതി

തിരുവനന്തപുരം: . െകാല്ലം െകാട്ടാരക്കര, വെട്ടിക്കവല ഗവ. മോഡൽ ഹൈസ്കൂളിന് സമീപം ദേവികൃപയിൽ അനിൽകുമാറിൻെറ മകൻ അമ് പാടിയെ (22) ആഗസ്റ്റ് രണ്ടുമുതൽ തമ്പാനൂർ കെ.എസ്.ആർ.ടി.സി പരിസരത്തുവെച്ചാണ് കാണാതായത്. തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാണാതാകുേമ്പാൾ ഇളം പച്ച ഷർട്ടും നീല ജീൻസുമായിരുന്നു വേഷം. ഇരുനിറമുള്ള ഒത്ത ശരീരവും ഇട കലർന്ന നീണ്ട തലമുടിയും ആറടി പൊക്കവും മൂക്കിൻെറ പാലത്തിലും കണ്ണുകളുടെ താഴെയും കറുത്ത പാടും ചെറിയ താടിയുമുള്ള ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ തമ്പാനൂർ പൊലീസ് ഇൻസ്പെക്ടറേയോ സ്റ്റേഷനുമായോ ബന്ധപ്പെടുക. എസ്.െഎ-9497980046, സ്റ്റേഷൻ 0471-2326543.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.