തിരുവനന്തപുരം: തമ്പാനൂർ വാർഡിൽ സംഗീത കോളജ് പരിസരങ്ങളിലും ജാസ് ഹോട്ടലിന് സമീപവുമുള്ള പ്രദേശങ്ങളിലും അനുഭവപ്പെട്ടുവരുന്ന അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് എം.എൽ.എ ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ അനുവദിച്ചു. ഈസ്റ്റ് തമ്പാനൂര്‍ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയും കുടുംബാംഗങ്ങളെയും നേരിൽകണ്ട് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. പുതുതായി പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ശാശ്വതമായി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്. റോഡ് മുറിച്ച് പുതിയ ലൈനുകൾ സ്ഥാപിച്ച് താല്‍ക്കാലികമായി അധികമായി ജലം എത്തിക്കുന്നതിനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് എം.എല്‍.എ നിർദേശം നൽകി. യോഗത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയര്‍ ആര്‍.വി. സന്തോഷ് കുമാർ, എം. ശ്രീകണ്ഠൻ നായർ, ആര്‍. ഹരികുമാർ, അസോസിയേഷന്‍ പ്രസിഡൻറ് ശശികുമാര്‍, സെക്രട്ടറി രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.