തിരുവനന്തപുരം: നഗരസഭയുടെ അധികാരഅതിർത്തിക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളുടെ പ്രവർത്തനം സദാസമയവ ും ഉറപ്പുവരുത്തുന്നതിനുള്ള ബാധ്യത നഗരസഭയുടെ ട്രാഫിക് ഉപദേശകസമിതിയെ കൊണ്ട് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിർദേശം അടുത്ത ട്രാഫിക് ഉപദേശകസമിതിക്ക് മുമ്പാകെ വെക്കുമെന്ന് കേരള സ്റ്റേറ്റ് ൈപ്രവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ പറഞ്ഞു. തലസ്ഥാനത്ത് ഏതാനും ദിവസം മുമ്പ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിൻെറ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാതെവന്ന സാഹചര്യം അധികാരികളുടെ അനാസ്ഥയാണ് കാണിക്കുന്നത്. ഇത് സംബന്ധിച്ച് ട്രാഫിക് ഉപദേശകസമിതി ചെയർമാൻ തിരുവനന്തപുരം മേയർക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.