: തമിഴ്നാട്ടിൽനിന്ന് ഉപ്പുമായി വന്ന കൂറ്റൻ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡരികിലെ വീടിൻെറ മതിലും തകർത്താണ് ലോറി മറിഞ്ഞത്. അപകട സമയത്ത് മറ്റ് വാഹനങ്ങളോ ആളുകളോ സമീപത്തില്ലാതിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. ലോറിയുടെ ഡ്രൈവറും ക്ലീനറും പരിക്കേൽകാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെ -പൂവാർ റോഡിൽ മരപ്പാലത്തിന് സമീപമായിരുന്നു അപകടം. തൂത്തുക്കുടിയിൽനിന്ന് ചേർത്തലക്ക് ഉപ്പുമായി പോവുകയായിരുന്നു ലോറി. tc vzm11 നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.