കശ്​മീര്‍ നടപടി വര്‍ഗീയത ആളിക്കത്തിക്കാന്‍ -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന തകര്‍ത്ത് കശ്മീരിനെ ഒറ്റപ്പെടുത്തി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇത് ജനാധിപത്യ, മതേതര, ഫെഡറല്‍ മൂല്യങ്ങള്‍ക്കേറ്റ ആഘാതമാണ്. ജമ്മു-കശ്മീരിന് ഏഴ് പതിറ്റാണ്ടായി നൽകിവരുന്ന പ്രത്യേക അധികാരാവകാശങ്ങളാണ് ചര്‍ച്ച നടത്താതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ എടുത്തുകളഞ്ഞത്. ഈ തീക്കളിക്കു വലിയ വില നൽകേണ്ടി വരും. ഇതിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.