തിരുവനന്തപുരം: എം.ടെക്കിന് പ്രവേശനം ലഭിച്ച രണ്ടു െപാലീസുകാരുടെ പഠനെചലവ് ആഭ്യന്തരവകുപ്പ് വഹിക്കും. കേരള സൈബർ ഡോമിൽ എസ്.ഐ ആയ പി. പ്രകാശ്, തൃശൂർ റൂറൽ സൈബർസെല്ലിലെ സിവിൽ െപാലീസ് ഓഫിസർ എസ്. സിൽജോ എന്നിവരെയാണ് സി-ഡാക് അക്കാദമിക വിഭാഗമായ ഇ.ആർ ആൻഡ് ഡി.സി.ഐയിൽ എം.ടെക് പഠിക്കാൻ സ്‌പോൺസർ ചെയ്യുന്നത്. രണ്ടുവർഷത്തെ പഠനെചലവാണ് സ്‌പോൺസർ ചെയ്യുക. സർക്കാർ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ഇവരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ പൊലീസ് മേധാവി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.