പട്ടികജാതി-വർഗ ഭരണഘടന അവകാശങ്ങൾ സർക്കാർ അട്ടിമറിക്കുന്നു -കെ.പി.എം.എസ്

തിരുവനന്തപുരം: പട്ടികജാതി-വർഗക്കാരുടെ ഭരണഘടനാ അവകാശങ്ങൾ സർക്കാർ അട്ടിമറിക്കുന്നെന്ന് കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ഡോ. പി.പി. വാവ. കെ.പി.എം.എസിൻെറ 48ാമത് ജില്ല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് സ്റ്റേഷനുകളിൽ പ്രതിയായി എത്തുന്നവർ പട്ടികജാതിയിൽ പ്രത്യേകിച്ച് പുലയരാണെന്ന് അറിഞ്ഞാൽ ഇല്ലാത്ത കേസുകളുണ്ടാക്കി നിരപരാധികളെ വേട്ടയാടുന്നു. ലൈഫ് പദ്ധതിയിൽ ഒരു ലക്ഷം വീട്ടുകാർക്ക് േകന്ദ്ര ഗവൺമൻെറ് ഫണ്ട് ലാപ്സാക്കിയതിലൂടെ സർക്കാറിൻെറ വികസനനയം വ്യക്തമാക്കുന്നു. കേരളത്തിൽ പുലയരുടെ സംഘടന രണ്ട് ഗ്രൂപ്പുകളായി നിൽക്കുന്നതുകൊണ്ടാണ് നിങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തതെന്ന് സർക്കാർ ഭാഷ്യം. എന്നാൽ, എസ്.എൻ.ഡി.പിക്കും എൻ.എസ്.എസിനും മറ്റ് സാമൂഹിക സംഘടനകൾക്കും ഇത് ബാധകമല്ല. മഹാത്മാ അയ്യങ്കാളി സ്മാരക ട്രസ്റ്റിൻെറ വകയായ എസ്.എ.എസ് സ്കൂൾ സർക്കാർ ഏറ്റെടുക്കുമെന്ന സർക്കാർ വാദം പൊള്ളയായ പ്രഖ്യാപനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് നെയ്യാർഡാം കുട്ടപ്പൻ അധ്യക്ഷതവഹിച്ചു. കൗൺസിലർ അനിത, റിട്ട. ഡെപ്യൂട്ടി കമീഷണർ, എക്സൈസ് ദിനകരൻ, ചിറയിൻകീഴ് തുളസി, കുഴിവിള അനീഷ്, കാട്ടാക്കട തുളസി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ചെറുവയ്ക്കൽ അർജുനൻ സ്വാഗതവും എസ്. അജയകുമാർ ജോ. സെക്രട്ടറി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചാല മോഹനൻ (പ്രസി.), ചെറുവയ്ക്കൽ അർജുനൻ (സെക്ര.), സി.വി. രാജു നെയ്യാറ്റിൻകര (ട്രഷ.), വലിയവേളി ഷിബു, നരുവാമൂട് എസ്. അജയകുമാർ (ജോ.സെക്ര.), തൃപ്പാദപുരം രാജേന്ദ്രൻ, പന്തളം രാജേന്ദ്രൻ (വൈസ് പ്രസി.). 21 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.