വിമൻ ജസ്റ്റിസ് മൂവ്മൻെറ് നേതാക്കൾ രാഖിയുടെ വീട് സന്ദർശിച്ചു തിരുവനന്തപുരം: കാമുകനും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയ പൂവാർ പുത്തൻകട സ്വദേശി രാഖിയുടെ വീട് വിമൻ ജസ്റ്റിസ് മൂവ്മൻെറ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം, ജില്ല സമിതി അംഗങ്ങളായ സുലൈഖ, എം. നസീമ എന്നിവർ സംഘത്തിലുണ്ടായിരുന്നു. വെൽഫെയർ പാർട്ടി കോവളം മണ്ഡലം പ്രസിഡൻറ് മെഹബൂബ് പൂവാർ, ഫ്രറ്റേണിറ്റി യൂനിവേഴ്സിറ്റി യൂനിയൻ അംഗം സുഹൈൽ, ഷാഹുൽ എന്നിവരും സംഘത്തെ അനുഗമിച്ചു. വധശിക്ഷ പോലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാത്തതാണ് ഇത്തരം കൊലപാതകങ്ങൾ വർധിക്കാൻ കാരണമെന്ന് മുംതാസ് ബീഗം പറഞ്ഞു. രാഖിയുടെ പിതാവുമായി സംസാരിച്ച നേതാക്കൾ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാവിധ പിന്തുണയും കുടുംബത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.