തിരുവനന്തപുരം: അഞ്ചുതെങ്ങ് കടലിൽ വ്യാഴാഴ്ച രാത്രി മത്സ്യബന്ധനം നടത്തുകയായിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സാമൂഹികവിരുദ്ധർ ആക്രമിച്ചെന്ന് പരാതി. മര്യനാട് ഭാഗത്തുനിന്നും എട്ട് വള്ളങ്ങളിൽ സംഘടിച്ചെത്തിയ ആക്രമികൾ മാരകായുധങ്ങളുമായെത്തിയാണ് തീരക്കടലിൽ ചെറുവള്ളങ്ങളിലെത്തി മീൻ പിടിക്കുന്നവരെ മർദിച്ചത്. ആക്രമിക്കപ്പെടുന്ന വിവരം അഞ്ചുതെങ്ങ് കോസ്റ്റൽ െപാലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഉേദ്യാഗസ്ഥർ ഇടപെട്ടില്ല. വലയും മത്സ്യബന്ധനഉപകരണങ്ങളും നശിപ്പിച്ചുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 40 ഒാളം ചെറുവള്ളങ്ങളിെല 100 ഒാളം പേർക്ക് മർദനമേറ്റു. ആക്രമണത്തിൽ പരിക്കേറ്റവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ പിരിഞ്ഞുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.