സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ജെ.സി. ഡാനിേയല്‍ പുരസ്‌കാരവും ശനിയാഴ്ച വൈകീട്ട് ആറിന് തിരു വനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തില്‍ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. മികച്ച ചിത്രത്തിൻെറ സംവിധായകൻ സി. ഷെരീഫ്, സംവിധായകൻ ശ്യാമപ്രസാദ്, നടനുള്ള അവാർഡ് പങ്കിട്ട ജയസൂര്യ, സൗബിൻ ഷാഹിർ, നടി നിമിഷ തുടങ്ങി 44 പേർ പുരസ്കാരം ഏറ്റുവാങ്ങും. സമഗ്രസംഭാവനക്കുള്ള ജെ.സി. ഡാനിേയൽ പുരസ്കാരം നടി ഷീലക്ക് സമ്മാനിക്കും. മലയാളസിനിമക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ മുതിര്‍ന്ന ചലച്ചിത്രപ്രതിഭകളെ ആദരിക്കും. ആദ്യകാല നിര്‍മാതാവ് ആര്‍.എസ്. പ്രഭു, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ടി.ആര്‍. ഓമന, നടിയും ഗായികയുമായ സി.എസ്. രാധാദേവി, പ്രേംനസീറിൻെറ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം, നടന്‍ ജി.കെ. പിള്ള, നീലക്കുയിലില്‍ ബാലതാരമായി വേഷമിട്ട വിപിൻ മോഹന്‍, നടന്‍ ജഗതി ശ്രീകുമാര്‍, കാമറാമാന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി നായര്‍, നടിയും പിന്നണിഗായികയുമായ ലതാ രാജു, നിശ്ചല ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍, നടി ശ്രീലത നമ്പൂതിരി, സംഘട്ടനസംവിധായകന്‍ ത്യാഗരാജന്‍, സംവിധായകരായ കെ. രഘുനാഥ്, സ്റ്റാന്‍ലി ജോസ് എന്നിവരെയാണ് ആദരിക്കുന്നത്. തുടർന്ന് കഴിഞ്ഞ ദശകത്തിൽ സംസ്ഥാന അവാർഡ് നേടിയ ഗാനങ്ങൾ കോർത്തിണക്കി സംഗീതസംവിധായകൻ ബിജിബാൽ നയിക്കുന്ന പ്രത്യേക പരിപാടി ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.