തിരുവനന്തപുരം: കരിക്കകം സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലുപേർ പിടിയിൽ. കരിക്കകം കാട്ട ിൽ വീട്ടിൽ വിഷ്ണു(24), ജയേഷ് ഭവനിൽ മഹേഷ് (24), അരുൺനിവാസിൽ ശിവപ്രകാശ് എന്ന രാജേഷ് (30), ശ്രീരാഗം റോഡ് മുരളീ ഭവനിൽ കൊച്ചുമോൻ എന്ന മനു (30), എന്നിവരാണ് പേട്ട പൊലീസിൻെറ പിടിയിലായത്. 19ന് കരിക്കകം സ്വദേശിയായ അജയകുമാറിനെയാണ് കമ്പിയും മറ്റും ഉപയോഗിച്ച് ഇവർ ആക്രമിച്ചത്. അജയകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അജയകുമാറിൻെറ സഹോദരനുമായി ശിവപ്രസാദിന് മുൻ വൈരാഗ്യമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കോടതിപരിസരത്തെ ഏറ്റുമുട്ടൽ; പൊലീസ് കേസെടുത്തു തിരുവനന്തപുരം: ഉണ്ണിത്താൻ വധശ്രമക്കേസിെലയും ബാബുകുമാർ വധശ്രമക്കേസിെലയും പ്രതികൾ കോടതിക്ക് സമീപം തമ്മിൽതല്ലി. തുടർന്ന് പ്രതികളിലൊരാളായ മഹേഷ് നൽകിയ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം സൈനികക്ഷേമവകുപ്പ് ഓഫിസിൻെറ കാൻറീനിന് സമീപമായിരുന്നു സംഭവം. കേസുകളിൽ ജാമ്യമെടുക്കുന്നതുമായി ബന്ധപ്പെട്ട് മഹേഷും ജിണ്ടാൻ എന്ന വിനീഷും തമ്മിൽ തർക്കവും ഏറ്റമുട്ടലും ഉണ്ടാവുകയായിരുന്നു. വനീഷ്, പൻെറ എഡ്വിൻ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.