അപകട സൈറണ്‍, റണ്‍വേയില്‍നിന്ന് കറുത്ത് പുക, ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം വിമാനത്താവളത്തിൽ 'ഭീതിയുടെ നിമിഷങ്ങൾ'

ശംഖുംമുഖം: അപകട സൈറണ്‍ മുഴക്കി ഫയര്‍ഫോഴ്സ് വാഹനങ്ങളും ആംബുലന്‍സുകളും വിമാനത്താവളത്തിലേക്കും തിരിച്ചും പായ ാൻ തുടങ്ങിയതോടെ യാത്രക്കാരും നാട്ടുകാരും അമ്പരന്നു. പിന്നാലെ വിമാനം തകർന്നെന്ന വാർത്ത പരക്കുകയും റണ്‍വേയില്‍നിന്ന് കറുത്ത പുക ഉയരുകയും ചെയ്തു. ഇതോടെ പരിഭ്രാന്തിയും ആശങ്കയും വർധിച്ചു. പലരും വിമാനത്താളത്തിലുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല. ഇതോടെ നാട്ടുകാരും ഭയന്നു. പിന്നീട് അരമണിക്കൂറിന് ശേഷമാണ് സംഭവം വിമാനത്താവളത്തിൻെറ സുരക്ഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന മോക്ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞത്. വര്‍ഷംതോറും വിമാനത്താവളങ്ങളില്‍ നടത്തുന്ന സുരക്ഷ-രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മോക്ഡ്രിൽ നടത്തിയത്. നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍, എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍പോര്‍ട്ട് ഫയര്‍ഫോഴ്സ്, കേരള ഫയര്‍ഫോഴ്സ്, സി.ഐ.എസ്.എഫ്, സിവിൽ ഏവിയേഷന്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് മോക്ഡ്രില്‍ നടത്തിയത്. മോക്ഡ്രില്ലിൻെറ ഭാഗമായി വൈകീട്ട് 3.15ഒാടെ യാത്രക്കാരുമായെത്തിയ വിമാനം തകര്‍ന്നുവെന്ന് സന്ദേശം എത്തിയതോടെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഫയര്‍ഫോഴ്സും എയർപ്പോര്‍ട്ട് അതോറിറ്റിയിലെ ഡോക്ടര്‍മാരും റണ്‍വേയിലേക്ക് കുതിച്ചു. ഇതിനിടെ ചാക്കയില്‍നിന്നും ചെങ്കല്‍ ചൂളയില്‍നിന്നും ഫയര്‍ ആന്‍ഡ് െറസ്ക്യൂ സേനയുടെ വാഹനങ്ങളും ആശുപത്രികളിൽനിന്ന് ആംബുലന്‍സുകളും സൈറണ്‍ മുഴക്കി വിമാനത്താവളത്തിലെത്തി. തുടര്‍ന്ന്, മോക്ഡ്രില്ലിൻെറ ഭാഗമായി റണ്‍വേയുടെ വിവിധഭാഗങ്ങളിലായി പരിക്കേറ്റ് കിടന്ന യാത്രക്കാരെയുമെടുത്ത് ആംബുലന്‍സുകള്‍ ആശുപത്രികളിലേക്ക് കുതിച്ചു. ഇതിനിടെ കുറച്ചുപേരെ വിമാനത്താവളത്തിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. നാല് മണിയോടെയാണ് മോക്ഡ്രില്‍ അവസാനിച്ചത്. വിമാനത്താവളത്തിൻെറ റണ്‍വേക്ക് സമീപമുള്ള എക്കോ ടാക്സിവേയില്‍ വിമാനത്തിന് പകരം ബസിനുള്ളില്‍ 40ഒാളം ജീവനക്കാരെ ഇരുത്തിയശേഷം ഫയര്‍പിറ്റിന് സമീപം തീകത്തിച്ച് ശക്തമായ പുക ഉയര്‍ത്തി വിമാനം തകരുന്നതരത്തിലുള്ള പ്രതീതി ഉളവാക്കിയ ശേഷമാണ് മോക്ഡ്രില്‍ ആരംഭിച്ചത്. റണ്‍വേയില്‍നിന്ന് ഒാരോ ആംബുലന്‍സുകളും റോഡുകളിലൂടെ ഒാരോ ആശുപത്രികളിലും എത്തുന്ന സമയങ്ങളും കൃത്യമായി രേഖപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളവും പരിസരവും അതിസുരക്ഷ സംവിധാനത്തിൻെറ കീഴില്‍ കൊണ്ടുവരുന്ന തരത്തിലാണ് മോക്ഡ്രില്‍ അരങ്ങേറിയത്. സുരക്ഷ പരിശോധനകള്‍ കര്‍ശനമാക്കുന്നതിൻെറ ഭാഗമായി നടക്കാറുള്ള മോക്ഡ്രില്ലാണ് നടന്നതെന്ന് വിമാനത്താവളത്തിലെ ജീവനക്കാര്‍ അറിയിച്ചതോടെയാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആധി അകന്നത്. പടം ക്യാപ്ഷന്‍: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന മോക്ഡ്രില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.