കൊല്ലം: കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ നാല് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനം പിടികൂടി . ഹോട്ടൽ ഗ്രാൻറ്, സഹാറ ഹോട്ടൽ, അഷ്റഫ് തട്ടുകട, ആര്യൻസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പൂപ്പൽ പിടിച്ചെടുത്ത അച്ചാർ, നിരവധി തവണ ഉപയോഗിച്ച എണ്ണ, രണ്ട് ദിവസത്തിലേറെ പഴക്കമുള്ള ചപ്പാത്തി, ചിക്കൻ കറി, ബീഫ് കറി എന്നിവയാണ് പിടിച്ചെടുത്തത്. ഹോട്ടലുകളിൽനിന്ന് 50 മൈക്രോണിൽ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് കവറുകളും കാരിബാഗുകളും പിടിച്ചെടുത്തു. പഴകിയ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകൾക്ക് ആരോഗ്യവിഭാഗം നോട്ടീസ് നൽകി. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി.പി. ബിജു, അനിൽകുമാർ, ജി. ബിച്ചു, വിജിത എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.