കാർഗിൽ വിജയദിനാഘോഷം; ശംഖുംമുഖത്ത്​ വിമാനപ്രദർശനം നടത്തും

തിരുവനന്തപുരം: കാർഗിൽ യുദ്ധത്തിൻെറ 20ാം വാർഷികത്തോടനുബന്ധിച്ച് ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ ജൂൈല 30വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 26ന് ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ബി. സുരേഷ് പാങ്ങോട് സൈനികകേന്ദ്രത്തിലുള്ള യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും. 28ന് ആക്കുളത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ ട്രാവൻകൂർ ഓഡിറ്റോറിയത്തിൽ സ്കൂൾ കുട്ടികൾക്കായി 'ലക്ഷ്യ' സിനിമ പ്രദർശിപ്പിക്കും. 30ന് ശംഖുംമുഖം വ്യോമസേനാ സ്റ്റേഷൻെറ ടെക്നിക്കൽ ഏരിയയിൽ വ്യോമസേയുടെ വിവിധതരം വിമാനങ്ങളുടെ പ്രദർശനം പൊതുജനങ്ങൾക്കായി ഉണ്ടാകും. പ്രവേശനത്തിനായി ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം. അതേദിവസം കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന കൂട്ടയോട്ടം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അരങ്ങേറും. കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള അനുസ്മരണ പ്രസംഗം സെനറ്റ് ഹാളിൽ നടക്കും. ഗവർണർ, കേരള സർവകലാശാലാ വൈസ് ചാൻസലർ, െപ്രാ-വൈസ് ചാൻസലർ എന്നിവരെക്കൂടാതെ ദക്ഷിണ വ്യോമസേനാ മേധാവിയും പങ്കെടുക്കും. സേനാ വിഭാഗത്തിൻെറ ബാൻഡ് പ്രകടനവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.