നടി ഷീല വരച്ച ചിത്രങ്ങളുടെ പ്രദർശനം

തിരുവനന്തപുരം: ചലച്ചിത്രതാരം ഷീല വരച്ച ചിത്രങ്ങളുടെ പ്രദർശനം ജൂലൈ 26 മുതൽ 28 വരെ വാൻ റോസ് ജങ്ഷനിലെ റഷ്യൻ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും. അഭിനയ ജീവിതത്തിലെ തിരക്കിനിടയിൽ തന്നെ സ്വാധീനിച്ച സ്ഥലങ്ങളും ആചാരങ്ങളുമെല്ലാം ഒായിൽ, വാട്ടർ കളർ, അക്രിലിക് മാധ്യമങ്ങളിലൂടെ ഷീല ചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. തമിഴ്നാട്ടിലെ ജീവിതരീതിയും വിവാഹം പോലുള്ള ആചാരങ്ങളും ഷീലയുടെ ചിത്രങ്ങളിൽ കാണാം. വ്യവസായിയും സിനിമാ നിർമാതാവുമായ ബേബി മാത്യു സോമതീരത്തിൻെറ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. റഷ്യൻ കൾചറൽ സൻെററും സോമാ ക്രിയേഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനം വെള്ളിയാഴ്ച മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.