മതനിരപേക്ഷചേരിയെ ദുർബലപ്പെടുത്തുന്ന നീക്കം ആശങ്കജനകം -കെ.എൻ.എം

തിരുവനന്തപുരം: മതനിരപേക്ഷചേരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഫാഷിസ്റ്റ് ശക്തികൾക്കൊപ്പം ചേർന്ന് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നത് സാധാരണ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്ന് കെ.എൻ.എം മുജാഹിദ് പ്രവർത്തക കൺവെൻഷൻ. കർണാടകയിലെയും ഗോവയിലെയും സംഭവവികാസങ്ങൾ മതേതര ജനാധിപത്യ സങ്കൽപത്തിന് കടുത്ത ഭീഷണി ഉയർത്തുന്നതാണെന്നും സംഗമം അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി പി.കെ. സക്കരിയ സ്വലാഹി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ല പ്രസിഡൻറ് യഹിയ കല്ലമ്പലം, സെക്രട്ടറി അൽഅമീൻ ബീമാപള്ളി, സനോഫർ നെടുമങ്ങാട്, ബുർഹാൻ വിളപ്പിൽശാല, നാസർ കാരയ്ക്കാമണ്ഡപം, മുഹമ്മദ് ബാലരാമപുരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.