JALAKAM എം.ടെക് പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മൻെറ് ലിസ്റ്റ് ഇന്ന് തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ എയ്ഡഡ്/ സർക്കാർ നിയന്ത്രണ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ 2019-20 അധ്യയനവർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മൻെറ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. രണ്ടാംഘട്ടത്തിൽ അലോട്ട്‌മൻെറ് ലഭിച്ച വിദ്യാർഥികൾ 29ന് വൈകീട്ട് മൂന്നിനുമുമ്പ് ബാങ്കിൽ ഫീസ് അടക്കണം. ഫീസ് അടച്ചവർക്ക് 29നും 30നും വൈകീട്ട് നാലിനുമുമ്പ് അതത് കോളജുകളിലെത്തി പ്രവേശനം നേടാം. വിശദ വിവരങ്ങൾക്ക് www.dtekerala.gov.in, www.admissions,dtekerala.gov.in. സ്‌പോട്ട് അഡ്മിഷൻ നാളെ തിരുവനന്തപുരം: കിറ്റ്‌സിൽ ബി.കോം (ട്രാവൽ ആൻഡ് ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്‌മൻെറ്) കോഴ്‌സിലെ മാനേജ്‌മൻെറ് സീറ്റിൽ വെള്ളിയാഴ്ച രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി തൈക്കാട് കിറ്റ്‌സിൽ നേരിട്ടെത്തണം. ഫോൺ: 9446529467, 04712327707.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.