തിരുവനന്തപുരം: രമ്യ ഹരിദാസ് എം.പിക്ക് പിരിവെടുത്ത് കാർ വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അനിൽ അക്കര എം.എൽ.എയും തമ്മിലുണ്ടായ തർക്കത്തിന് പരിഹാരം. ഇനി പരസ്യപ്രതികരണം ഉണ്ടാകരുതെന്നാണ് ധാരണ. അത് അടഞ്ഞ അധ്യായം ആണെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ബുധനാഴ്ച ഇന്ദിര ഭവനിൽ നടത്തിയ ചർച്ചക്കിടെയാണ് കാർ വിവാദവും കടന്നുവന്നത്. നേതാക്കൾ അനിൽ അക്കരയുമായി സംസാരിക്കുകയും ഒരു വിഷയത്തിൽ കെ.പി.സി.സി അധ്യക്ഷൻ അഭിപ്രായം അറിയിച്ചുകഴിഞ്ഞാൽ അത് അവസാന വാക്കാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. എം.എൽ.എയും അനുകൂലമായാണ് പ്രതികരിച്ചത്. എം.എൽ.എയിൽനിന്ന് വിശദീകരണം തേടാൻ ആലോചിച്ചിരുെന്നങ്കിലും പ്രശ്നം പരിഹരിച്ച സാഹചര്യത്തിൽ ഇനി മുന്നോട്ടുപോകില്ല. വിശദീകരണം തേടേണ്ട കാര്യമില്ലെന്ന് ചെന്നിത്തലയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.