ധർണ നടത്തി

തിരുവനന്തപുരം: ആരോഗ്യവകുപ്പിൻെറ കീഴിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസിലെ നിർമാണങ്ങളെ സംബന്ധിച്ചും കോടികളുടെ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെ.എച്ച്.ആർ.ഡബ്ല്യു.എസ് ഹെഡ്ഒാഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സർക്കാർ ഉചിതമായ തീരുമാനമെടുക്കാത്ത പക്ഷം വിജിലൻസ് കോടതിയെയും മറ്റ് ഉചിതമായ വേദികളെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ടൻറ് ജനറൽ, സർക്കാർ ധനകാര്യ പരിശോധന വിഭാഗം എന്നിവർ കണ്ടെത്തിയ പേ വാർഡുകളിലെയും കാത്ത് ലാബ്, എ.സി.ആർ ലാബ് എന്നിവയിലെ വൻ ക്രമക്കേടുകളെക്കുറിച്ചും അന്വേഷണ പരിധിയിൽ ഉൾെപ്പടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുദീർഷ, മൈക്കിൾ, ശരത്ത്, അമിത് തിലക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.