തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിന് പിന്നാലെ ഗവൺമൻെറ് ആർട്സ് കോളജിലും എസ്.എഫ്.െഎ ഗുണ്ടാവാഴ്ചയുടെ തെളിവുക ൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും എ.െഎ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറ് ബിനുബേബി ആവശ്യപ്പെട്ടു. യൂനിവേഴ്സിറ്റി കോളജിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന എസ്.എഫ്.െഎയുടെ വാദം ശരിയല്ലെന്ന് വ്യക്തമായി. എസ്.എഫ്.െഎക്ക് കൈയൂക്കുള്ള എല്ലാ കാമ്പസുകളിലും ഇതേ സാഹചര്യമാണ്. സി.പി.എം രാഷ്ട്രീയ നേതൃത്വത്തിൻെറ അറിവോടെയാണ് ക്രിമിനൽവത്കരണമെന്ന് വ്യക്തമാക്കുന്നതാണ് വനിത മതിലിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകൾ. എ.കെ.പി.സി.ടി.എ-എ.കെ.ജി.സി.ടി.എ അധ്യാപക സംഘടനകളുടെ കൂടി ഒത്താശയോടെയാണ് എസ്.എഫ്.െഎയുടെ അക്രമവാഴ്ച നടക്കുന്നത്. കാമ്പസുകളെ ജനാധിപത്യവത്കരിക്കാനും ആരോഗ്യകരമായ രാഷ്ട്രീയം പുനഃസ്ഥാപിക്കാനും ശക്തമായ ബഹുജന പ്രക്ഷോഭം അനിവാര്യമാണെന്നും ബിനുബേബി പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.