തിരുവനന്തപുരം : അഖിലേന്ത്യ ആർ.എം.എസ്/എം.എം.എസ് എംപ്ലോയീസ് യൂനിയൻ (എൻ.എഫ്.പി.ഇ) ആഭിമുഖ്യത്തിൽ ഏകദിന പഠനക്ലാസും സം ഘടനയുടെ മുൻകാല നേതാവുമായിരുന്ന കെ.സി.ബാലൻ അനുസ്മരണവും നടന്നു. എൻ.എഫ്.പി.ഇ സംസ്ഥാന ചെയർമാൻ പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. സി. ശിവദാസൻ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം. കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ, എ.ബി. ലാൽകുമാർ, കെ. സതീഷ്കുമാർ, എം.പി. വിജയൻ, എസ്. അശോക് കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി.വി. രാജേന്ദ്രൻ സ്വാഗതവും പി.എസ്. അശ്വരൂപ് നന്ദിയും പറഞ്ഞു. ഭരണകൂടത്തിലെ വലതുപക്ഷവത്കരണം എന്ന വിഷയത്തിൽ ഡോ. കെ.എൻ. ഗണേശ് ക്ലാസെടുത്തു. സി.എം. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്. സുരേഷ്കുമാർ സ്വാഗതവും, പി. വിജയകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.