തിരുവനന്തപുരം: ഇൗ വർഷത്തെ ഏറ്റവും നല്ല സ്റ്റുഡൻറ്സ് പ്രോജക്ടിനുള്ള മെട്രോ എം.എസ്.എം.ഇ അവാർഡ് വെള്ളനാട് സാരാ ഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് ലഭിച്ചു. ജൂലൈ 10ാം തീയതി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അവാർഡ് സമ്മാനിച്ചു. കോളജിന് വേണ്ടി സ്പേസ് എൻജിനീയേഴ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ഡോ. വി.വി. കരുണാകരൻ അവാർഡ് ഏറ്റുവാങ്ങി. അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച 'ഇൻഡോർ സോളാർ കുക്കർ' എന്ന പ്രോജക്ടിനാണ് അവാർഡ് ലഭിച്ചത്. photos award-photo award-photo2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.