തിരുവനന്തപുരം: നഗരത്തിൽ വഴിയിൽ തള്ളി. പൊലീസെത്തി ഗുണ്ടകൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതായും ആരോപണം. തിങ്കളാ ഴ്ച രാത്രി പതിനൊന്നരയോടെയാണ് ഓവർബ്രിഡ്ജിൽ ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി മർദിച്ചവശനാക്കിയത്. രണ്ടു ഓട്ടോകളിലായി എത്തിയ സംഘം ഓവർബ്രിഡ്ജിന് സമീപത്തുകൂടി നടന്നുവരുകയായിരുന്ന ഏണിക്കര സ്വദേശിയെയാണ് സംഘം ചേർന്ന് മർദിച്ചത്. ഇവരെത്തിയ ഓട്ടോയിൽ സംശയാസ്പദ സാഹചര്യത്തിൽ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നു. ഇവരും ഓട്ടോക്ക് പുറത്തിറങ്ങി യുവാവിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വഴിയാത്രക്കാരെയും ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തി ഓടിച്ചു. സംഭവം കണ്ട വാഹന യാത്രക്കാരിൽ ഒരാൾ വിവരം പൊലീസിനെ അറിയിച്ചു. തമ്പാനൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗുണ്ടാ സംഘത്തിന് രക്ഷപ്പെടാൻ വഴിയൊരുക്കിയെന്ന് സ്ഥലത്തുണ്ടായിരുന്നവർ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോൾ മർദനമേറ്റ യുവാവിൻെറ വായിൽനിന്ന് രക്തം വന്ന അവസ്ഥയിലായിരുന്നു. എന്നാൽ, ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം പൊലീസ് വിരട്ടിപ്പായിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു. തമ്പാനൂരിൽ നിെന്നത്തിയ പൊലീസ് സംഘത്തിന് ഗുണ്ടാ സംഘവുമായുള്ള ബന്ധം ചോദ്യം ചെയ്ത സ്ഥലത്തുണ്ടായിരുന്ന ചിലരെയും പൊലീസ് വിരട്ടി. ഓട്ടോയിൽ എത്തിയത് കരമനയിലെ ഒരു കുപ്രസിദ്ധ ഗുണ്ടയും കൂട്ടാളികളുമാണെന്ന് പറയപ്പെടുന്നു. ഗുണ്ടാ സംഘം രണ്ട് ഓട്ടോകളിലായി തമ്പാനൂർ ഭാഗത്തേക്ക് പോകുകയും സിനിമ തിയറ്ററിന് സമീപം വീണ്ടും ചിലരെ ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ഒരിടവേളക്ക് ശേഷം നഗരത്തിൽ വീണ്ടും ഗുണ്ടകളുടെ ശല്യം വർധിച്ചതായി കച്ചവടക്കാരും ആരോപിച്ചു. ഓവർബ്രിഡ്ജിൽ പൊലീസ് സ്ഥാപിച്ച കാമറാ ദൃശ്യങ്ങൾ പരിശോധിച്ചാൽ സംഭവത്തെക്കുറിച്ചും പൊലീസിൻെറ ഇടപെടലിൻെറ ദൃശ്യങ്ങളും ലഭിക്കുമെന്ന് ദൃക്‌സാക്ഷികൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.