കഴക്കൂട്ടം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനായി നാടിൻെറ കൂട്ടായ്മ ഒരുമണിക്കൂറില്‍ ശേഖരിച്ചത് 11 ലക്ഷം ഒരുമാസത്തെ ശമ ്പളം നല്‍കുമെന്ന് മന്ത്രിയും തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻെറ ഭാഗമായി ഹൈടെക്കാക്കുന്ന കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പൊതുസമൂഹത്തിൻെറ പിന്തുണ തേടി കഴക്കൂട്ടം എം.എല്‍.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേതൃത്വം നടത്തിയ കാമ്പയിനില്‍ ഒരു മണിക്കൂറിനുള്ളില്‍ ശേഖരിച്ചത് 11 ലക്ഷം രൂപയും 30 മേശയും 100 കസേരയും. കഴക്കൂട്ടത്തെ വ്യാപാരികളും സ്കൂളിലെ പൂര്‍വവിദ്യാർഥികളുമാണ് സഹായവുമായി മുന്നോട്ടുവന്നത്. സ്കൂള്‍ വികസനസമിതി അംഗങ്ങള്‍ കഴക്കൂട്ടത്ത് നടത്തിയ ക്യാമ്പയിനിലാണ് സഹായപ്രവാഹമുണ്ടായത്. സ്കൂള്‍ വികസന ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രനും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന കഴക്കൂട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കെട്ടിടങ്ങളും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നതിനായി 5.5 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. പുതിയതും നവീകരിക്കുന്നതുമായ കെട്ടിടങ്ങള്‍, ലാബുകള്‍, ഹൈടെക് ക്ലാസ് മുറികള്‍, ലൈബ്രറി, ടോയ്ലറ്റ് ബ്ലോക്ക് തുടങ്ങിയവ ഇതിൻെറ ഭാഗമായി നിർമിക്കുന്നുണ്ട്. ഒന്നാംഘട്ടം എന്ന നിലയില്‍ പ്രൈമറി ക്ലാസ് നടക്കുന്ന ശ്രീനാരായണഗുരു ബ്ലോക്കില്‍ ഒരുനില ക്ലാസ് മുറികള്‍ പുതുതായി പണിത് സ്കൂളിന് സമര്‍പ്പിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുള്ള കുമാരനാശാന്‍ ബ്ലോക്കില്‍ എട്ട് ക്ലാസ് മുറികള്‍ അധികം നിർമിച്ചു. നിലവിലെ ഫ്ലോറുകള്‍ ടൈലുകള്‍ പാകി നവീകരിച്ചു. പുതുതായി നിര്‍മിച്ച ചട്ടമ്പിസ്വാമി ബ്ലോക്കില്‍ ക്ലാസ് മുറികളും കിച്ചനും ഡയിനിങ് ഹാളും ടോയിലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന് കാത്തു നില്‍ക്കാതെ പൂര്‍ത്തിയായ കെട്ടിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മന്ത്രി നിർദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍സഹായത്തിനുപുറമേ അന്താരാഷ്ട്രനിലവാരത്തിലേക്ക് സ്കൂളിനെ ഉയര്‍ത്തുന്നതിന് ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക്, വിറകടുപ്പ് പുര, വോളിബാള്‍, ബാസ്കറ്റ് ബാള്‍, ബാഡ്മിൻറണ്‍ കോര്‍ട്ടുകള്‍, ചുറ്റുമതില്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിന്‍, ബയോഗ്യാസ് പ്ലാൻറ്, ഫര്‍ണിച്ചർ എന്നിവ കൂടി ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ പൂര്‍ത്തിയാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. വികസനസമിതിയുടെ കാമ്പയിനില്‍ കഴക്കൂട്ടം വില്ലേജ് ഒാഫിസര്‍ ആര്‍. അജയഘോഷ്, വികസനസമിതി അംഗങ്ങളായ ബിജു.എസ്.എസ്, ഹക്കിം, ആര്‍. ശ്രീകുമാര്‍, പി.ടി.എ പ്രസിഡൻറ് ജെ. അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. Photo1 Photoട saj
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.