ATTN കഴക്കൂട്ടം: തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ എം.ടെക് രണ്ടാംവർഷ വിദ്യാർഥിയുടെ തിരോധാനം അന്വേഷിക്കാൻ പ്രത് യേക സംഘത്തെ രൂപവത്കരിച്ചു. കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ അനിൽകുമാറിൻെറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. തിങ്കളാഴ്ച ലൈബ്രറിയിൽ പോകാനായി കാര്യവട്ടത്തെ ഫ്ലാറ്റിൽ നിന്നിറങ്ങിയ എം.ടെക് വിദ്യാർഥി ശ്യാം പത്മനാഭനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയിരുന്നു. ശ്യാം കാര്യവട്ടം യൂനിവേഴ്സിറ്റി കോളജിൽ പ്രവേശിക്കുന്നതിൻെറ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാൽ, കോളജ് കാമ്പസിൽനിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചതുമില്ല. ഇതോടെ കാമ്പസിലെ കാട്ടിൽ വെള്ളിയാഴ്ചയും പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരത്തെ അഗ്നിശമനസേനയുടെ അഞ്ചംഗ മുങ്ങൽ വിദഗ്ധരുടെ സംഘം കാമ്പസിലെ ഹൈമാവതി കുളത്തിലും തിരച്ചിൽ നടത്തി. കഴിഞ്ഞദിവസം ശ്യാമിൻെറ മൊബൈൽ ഫോൺ ബെല്ലടിച്ചിരുന്നെങ്കിലും ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. വെള്ളിയാഴ്ച ശ്യാം താമസിക്കുന്ന പാങ്ങപ്പാറയിലെ ഫ്ലാറ്റിലെത്തിയും പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ബി.ടെക് കഴിഞ്ഞതിനുശേഷം കുറച്ചുനാൾ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ശ്യാം അത് ഉപേക്ഷിച്ചശേഷമാണ് എം.ടെക്കിന് ചേർന്നത്. അതുകൊണ്ട് പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലേക്കും പോയിട്ടുണ്ട്. കൂടാതെ കാശി, രാമേശ്വരം പോലുള്ള ആത്മീയകേന്ദ്രങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്. IMG-20190712-WA0134 ക്യാപ്ഷൻ: കാണാതായ എം.ടെക് വിദ്യാർഥി ശ്യാം പത്മനാഭനുവേണ്ടി കാര്യവട്ടം കാമ്പസിലെ ഹൈമാവതി കുളത്തിൽ അഗ്നിശമനസേനയുടെ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.