തിരുവനന്തപുരം: അടുത്ത പത്തുവർഷത്തിനകം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രതീക്ഷി ക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. നബാർഡ് സ്ഥാപകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിലാണ് കേരളം ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്. അതിവേഗ റെയിൽപാതക്ക് കിഫ്ബിയിലൂടെ 50,000 കോടി രൂപയാണ് സമാഹരിക്കുന്നത്. കർഷക ഉൽപാദക സംഘങ്ങളെ നബാർഡ് പോലെയുള്ള സ്ഥാപനങ്ങൾ സഹായിക്കുന്നതിലൂടെ വയനാടിൻെറ മുഖഛായ മാറ്റാനാവുമെന്നും മന്ത്രി പറഞ്ഞു. സമൃദ്ധി കോഫി ടേബിൾ ബുക്ക്, നബാർഡിൻെറ പ്രവർത്തന റിപ്പോർട്ട്, ഗോ ഗ്രീൻ പോസ്റ്റർ, യൂനിറ്റ് കോസ്റ്റ് ബുക്ക്‌ലെറ്റ് എന്നിവ മന്ത്രി പ്രകാശനം ചെയ്തു. ആർ.ബി.ഐ റീജ്യനൽ ഡയറക്ടർ എസ്.എം.എൻ. സ്വാമി, എസ്.എൽ.ബി.സി കൺവീനർ ജി.കെ. മായ, പി.എഫ്.ആർ.ഡി.എ ചീഫ് ജനറൽ മാനേജർ ആശിഷ് കുമാർ, എസ്.ബി.ഐ ജനറൽ മാനേജർ റുമ ഡേ, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, ജനറൽ മാനേജർ ഡോ. പി. ശെൽവരാജ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.