ജനങ്ങളെ ദ്രോഹിക്കാന്‍ കേന്ദ്ര-സംസ്​ഥാന സര്‍ക്കാറുകൾ മത്സരിക്കുന്നു -ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ മത്സരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളം അനുഭവിക്കുന്ന വിലക്കയറ്റത്തിൻെറ പ്രധാന ഉത്തരവാദികൾ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളാണ്. ഡാം മാനേജ്‌മൻെറിൻെറ വീഴ്ച തുടരുന്നതിനാലാണ് വൈദ്യുതി നിരക്ക് വർധനക്ക് ഇടയാക്കിരിക്കുന്നത്. മഴക്കാലത്തുതന്നെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്നത് സര്‍ക്കാറിൻെറ പിടിപ്പുകേടാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ച് കേന്ദ്രം ജനങ്ങളെ പീഡിപ്പിക്കുന്നതിന് പിന്നാലെയാണ് കേരളത്തിൽ വൈദ്യുതിനിരക്കും ഉയർത്തിയത്. ഇത്രയേറെ വൈദ്യുതി നിരക്ക് വർധിപ്പിച്ച ചരിത്രം മുമ്പുണ്ടായിട്ടില്ല. കാരുണ്യപദ്ധതി നീട്ടുകയല്ല അതേപോലെ നിലനിര്‍ത്തുകയാണ് വേണ്ടത്. ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസിപ്പും അവതാളത്തിലാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് യു.ഡി.എഫ് രൂപം നല്‍കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യു.ഡി.എഫ് എം.എല്‍.എമാര്‍ ഈ മാസം 18ന് സെക്രട്ടേറിയറ്റ് പടിക്കൽ ധര്‍ണ നടത്തും. 15ന് പഞ്ചായത്ത് തലത്തിൽ ഏകദിന ധർണയും സംഘടിപ്പിക്കും. വൈദ്യുതി നിരക്ക് വർധനക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.