അവസാന തീയതി ജൂലൈ 10 തിരുവനന്തപുരം: സാമൂഹികനീതി വകുപ്പിൻെറ കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭ ിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (ഡി.ടി.സി) ഉടൻ ആരംഭിക്കുന്ന വേഡ് പ്രോസസിങ് ആൻഡ് ഡാറ്റ എൻട്രി(ആറ് മാസം), ഡി.സി.എ(ഒരു വർഷം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 35നും മധ്യേ പ്രായമുള്ള ബധിരർ, മൂകർ, അസ്ഥി സംബന്ധമായ വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. താമസം സൗജന്യം. അപേക്ഷാഫോറം പൂജപ്പുരയിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. നിശ്ചിത ഫോറത്തിലോ, വെള്ളക്കടലാസിലോ തയാറാക്കിയ അപേക്ഷകൾ, ബയോഡാറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതം ബുധനാഴ്ചക്ക് മുമ്പായി സൂപ്പർ വൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം -12 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471- 2343618.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.