തിരുവനന്തപുരം: ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിലായി. പുഞ്ചക്കരി മുട്ടളക്കുഴി ഭാഗത്ത് താമസിക്കുന്ന ഷാരൂഖ് ഖാൻ (20) കൊല്ലം മേയനൂർ ശാസ്താംപൊയ്ക രാജമല്ലി സദനത്തിൽ പ്രശാന്ത് (23) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മണക്കാട് കൊഞ്ചിറവിള ഭാഗത്തെ വീട്ടിൽ നിന്ന് കഴിഞ്ഞയാഴ്ച നാലര പവൻ ആഭരണങ്ങളും സി.സി.ടി.വിയും ഹാർഡ് ഡിസ്ക്കും മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. കഴക്കൂട്ടത്ത് ഇൻഷുറൻസ് കമ്പനി ഓഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ജയിലിലായ ഷാരൂഖ്ഖാൻ അവിടെവെച്ചാണ് പോക്സോ കേസിൽ പ്രതിയായ പ്രശാന്തിനെ പരിചയപ്പെട്ടത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെയാണ് ഇരുവരും മോഷണം ആരംഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫോർട്ട് സി.െഎ ടി. മനോജ്, ഷാഡോ എ.എസ്.ഐമാരായ യശോധരൻ, അരുൺകുമാർ ഷാഡോ ടീമംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. . PHOTO-1 PHOTO-2 ഡി.സി.പി ആർ.ആദിത്യ, ഫോർട്ട് എ.സി പ്രതാപൻ നായർ, സ്പെഷൽ ബ്രാഞ്ച് എ.സി. പ്രമോദ് കുമാർ, കൺേട്രാൾ റൂം എ.സി ശിവസുതൻ പിള്ള,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.