തിരുവനന്തപുരം: ബൈക്ക് മോഷ്ടാക്കളായ രണ്ടു പേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. വള്ളക്കടവ് വിജി ഭവനിൽ അനീഷ് (23), പൂന്തൂറ ബാലൻനഗർ ശരത്ത് (21) എന്നിവരാണ് പിടിയിലായത്. മുട്ടത്തറയിൽ സ്റ്റേഷനറി കട നടത്തുന്ന ആളിൻെറ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. ബൈക്ക് വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.