വ്യാപാരിയെ ആക്രമിച്ച് സ്വർണ കവർച്ച: രണ്ടുപേർ കൂടി കസ്​റ്റഡിയിൽ

തിരുവനന്തപുരം: ശ്രീവരാഹത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വർണം കവർന്ന കേസിൽ രണ്ടുപേർ കൂടി കസ്റ് റഡിയിൽ. കവർച്ച സംഘത്തിന് സഹായമൊരുക്കിയവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. കേസിൽ അഞ്ചുപേരെ കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങാനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പിടിയിലാവർക്ക് തൃശൂരിലോ, മറ്റു ജില്ലകളിലോ കേസുകൾ നിലവിലുണ്ടോയെന്ന് പൊലീസ് പരിശോധന ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.