സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൻെറലി ചലഞ്ച്ഡ്: മൂന്ന് കുട്ടികൾ ചാടിപ്പോയതായി പരാതി കഴക്കൂട്ടം: മാനസികവളർച്ചക്കുറവുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന ശ്രീകാര്യം പാങ്ങപ്പാറ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മൂന്ന് കുട്ടികൾ ചാടിപ്പോയതായി അധികൃതർ കഴക്കൂട്ടം െപാലീസിന് പരാതി നൽകി. മുമ്പ് ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്ഥാപനത്തെ ഏൽപ്പിച്ച കുട്ടികളാണ് ചാടിപ്പോയത്. 16 കാരായ കരുനാഗപ്പള്ളി, കീഴാറ്റൂർ സ്വദേശികളായ രണ്ടുപേരും അഞ്ചുതെങ്ങ് സ്വദേശിയായ 14 കാരനുമാണ് കടന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം റൂമിൽ ഉറങ്ങാൻ കയറിയ മൂവർസംഘം ജനൽകമ്പി വളച്ചാണ് രക്ഷപ്പെട്ടത്. രാവിലെ വാർഡൻ എത്തി മുറിതുറക്കുമ്പോഴാണ് മൂവെരയും കാണാതായതായി അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.