ബജറ്റ് ജനവഞ്ചന വെൽഫെയർ പാർട്ടി

കോവളം: കേന്ദ്ര സർക്കാറിൻെറ ബജറ്റ് ജനവഞ്ചന നിറഞ്ഞതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി. കോർപറേറ്റ് അനുകൂല ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോവളം മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾക്ക് നികുതി ഇളവുകൾ പ്രഖ്യാപിച്ച ബജറ്റിൽ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തോട് കൊടുംവഞ്ചനയാണ് കാണിച്ചത്. ജനദ്രോഹ ബജറ്റിനെ വിമർശിക്കുന്ന പാർട്ടികളെയും വ്യക്തികളെയും രാജ്യദ്രോഹികളാക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ അധ്യക്ഷത വഹിച്ചു. പാർട്ടി പഠന ക്ലാസ് ജില്ല സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം നിർവഹിച്ചു. ഷാഹുൽ ഹമീദ് പൂവാർ സ്വാഗതവും അഹമ്മദ് കബീർ നന്ദിയും പറഞ്ഞു. എഫ്.െഎ.ടി.യു മെംബർഷിപ് വിതരണവും നടന്നു. Photo: IMG-20190707-WA0022
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.