തിരുവനന്തപുരം: സഫ്ദർ കലാവേദിയുടെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫർ വിക്ടർ ജോർജിൻെറ 18ാം ചരമവാർഷികത്തിൽ അനുസ്മരണസമ് മേളനം നടത്തി. മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച പരിപാടി മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രഫ. കാട്ടൂർ നാരായണപിള്ള അധ്യക്ഷത വഹിച്ചു. പത്രഫോട്ടോഗ്രാഫർക്കുള്ള ഈ വർഷത്തെ പുരസ്കാരം മാതൃഭൂമി ദിനപത്രത്തിലെ ഫോട്ടോഗ്രാഫർ എം.പി. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡൻറ് ജി. പ്രമോദ് അനുസ്മരണപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ മത്സരവിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. കൗൺസിലർ എ.റസിയാബീഗം, പൂന്തോപ്പിൽ പി. കൃഷണൻകുട്ടി നായർ, എ. ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.