സംസ്​ഥാനം ഭരിക്കുന്നത്​ അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ -ചെന്നിത്തല

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നിയമസഭ മാർച്ച് ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തീരാജിൻെറ ആരാച്ചാരായി സംസ്ഥാന സർക്കാർ മാറിയെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വകുപ്പ് മന്ത്രി നിഷ്ക്രിയനാണെന്നും അദ്ദേഹം ആരോപിച്ചു. ധൂർത്തിനും ആഡംബരത്തിനും കോടികൾ മുടക്കുന്ന സർക്കാർ, തദ്ദേശഭരണ സ്ഥാപനങ്ങൾക്കാവശ്യമായ പണം നൽകാൻ തയാറാകുന്നില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. അസുഖംവന്നാൽ ആശ്രയിക്കാൻ ഒരിടം ഉണ്ടെന്ന ജനങ്ങളുടെ പ്രതീക്ഷയാണ് കാരുണ്യപദ്ധതി നിർത്തലാക്കിയതിലൂടെ തകർത്തതെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, ഷാഫി പറമ്പിൽ, എം. വിൻസൻെറ്, വി.ടി. ബലറാം, മുൻ എം.പി കെ.വി. തോമസ്, എൻ. വേണുഗോപാൽ, തമ്പാനൂർ രവി, എം. മുരളി, ലതിക സുഭാഷ്, നെയ്യാറ്റിൻകര സനൽ, ആനാട് ജയൻ, പി.പി. മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.