പവനൻ, ഇടമറുക്​, മുഹമ്മദലി അനുസ്​മരണം

തിരുവനന്തപുരം: മതങ്ങളുമായും അനാചാരങ്ങളുമായും മാർക്സിസം സന്ധി ചെയ്തതോടെയാണ് നവോത്ഥാനത്തിൽനിന്നും പിറകോട്ട് പോയതെന്ന് പിരപ്പൻകോട് മുരളി. ആ വീഴ്ച മനസ്സിലാക്കാൻ സാഹിത്യ-സാംസ്കാരിക രംഗത്ത് നിൽക്കുന്നവർക്കും കഴിയണമന്നും അദ്ദേഹം പറഞ്ഞു. കേരള യുക്തിവാദിസംഘം തിരുവനന്തപുരത്ത് സംഘടിപ്പിച്ച പവനൻ, ഇടമറുക്, ഡോ. എൻ.എം. മുഹമ്മദലി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. ജോർജ് ഒാണക്കൂർ, കെ. പ്രഭാകരൻ, കിളിമാനൂർ ചന്ദ്രൻ, എൻ.കെ. ഇസഹാക്ക് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. രാജഗോപാൽ വാകത്താനം 'എതിർപ്പിൻെറ രാഷ്ട്രീയം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കേരള യുക്തിവാദി സംഘം ജില്ല പ്രസിഡൻറ് ടി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. വിജയകുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.