വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികൻ പിടിയിൽ

നേമം: സ്‌കൂളിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് മൂന്ന് വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തില്‍ മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനികളായ ശ്രീനന്ദ, ആര്യ, റിയ എന്നിവര്‍ക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന നെയ്യാര്‍ഡാം സ്വദേശി ഷൈന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി മലയിന്‍കീഴ് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടടുത്ത് മലയിന്‍കീഴ് ജങ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുട്ടികളെ ഓടിക്കൂടിയ ടാക്‌സി-ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ മലയിന്‍കീഴ് ഗവ. ആശുപത്രിയിലെ പ്രാഥമികചികിത്സക്കുശേഷം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.